ബാഗ്ദാദ് സ്‌ഫോടനം; 80 പേർ കൊല്ലപ്പെട്ടു

0

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച നോമ്പ് തുറയ്ക്ക് ശേഷം ജനങ്ങൾ പുറത്തിറങ്ങിയ സമയത്താണ് സ്‌ഫോടനങ്ങൾ ഉണ്ടായത്. ഇത് മരണ സംഖ്യ കൂടാൻ കാരണമായി.

ബാഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. കരദയിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിൽ 79 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. തുടർന്ന് കിഴക്കൻ ബാഗ്ദാദിലും സ്‌ഫോടനമുണ്ടായി. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആദ്യ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

ഇറാഖിൻറെ പ്രധാനപട്ടണമായ മൊസൂൽ ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. മറ്റൊരു പട്ടണമായ ഫലൂജ നേരത്തെ ഇറാഖ് സേന ഐ.എസിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു.

Comments

comments

youtube subcribe