കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ലോകത്തെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളിലൊന്ന്!!!

ബിബിസി കണ്ടെത്തിയ അഞ്ച് മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്ന് നമ്മുടെ സ്വന്തം കണ്ണൂരിലേത്. ബിബിസി ഓട്ടോസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഡ്രൈവ് ഇന്‍ ബീച്ചുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തലശ്ശേരിയ്ക്കും, കണ്ണൂരിനും ഇടയില്‍ നാഷണല്‍ ഹൈവേയ്ക്ക് സമാന്തരമായുള്ള ബീച്ചാണിത്. ഭംഗിയേറിയ ബീച്ചുകള്‍ കേരളത്തില്‍ വേറെ ഉണ്ടെങ്കിലും അവയൊന്നും ഡ്രൈവിംഗിന് അനുയോജ്യമല്ല.
യുഎസിലെ കൊരാള ബീച്ച്, ഓസ്ടേലിയയിലെ ഫ്രേസര്‍ കോസ്റ്റ് ക്വീന്‍സ്ലാന്റ്, ടെക്സസിലെ പഡ്രെ ഐലന്റ്, ബ്രസിലീലെ നതാല്‍ എന്നീ ലോക പ്രശസ്ത ബീച്ചുകളോടൊപ്പമാണ് കൊച്ചു കേരളത്തിലെ മുഴുപ്പിലങ്ങാട് ബീച്ചും ഉള്‍പ്പെട്ടത്.

NO COMMENTS

LEAVE A REPLY