ബൈക്ക് ടാക്സി വരുന്നു

കേരളത്തിലും ബൈക്ക് ടാക്സി വരുന്നു. നിലവില്‍ ഫരീദാബാദ് ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് ടാക്സി സംവിധാനം നിലവില്‍ ഉണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതാഗത വകുപ്പ് തുടക്കം കുറിച്ച് കഴിഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ബൈക്ക് ടാക്സികള്‍ വരിക. ടു വീലറുകള്‍ക്ക് ടാക്സി ലൈസന്‍സ് നല്‍കിയാണ് ഇത് നടപ്പിലാക്കുക. ടാക്സിയായി ഓടുന്ന ഇരുചക്രവാഹനങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക നിറവും നിര്‍ദേശിയ്ക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള എല്ലാവര്‍ക്കും ടാക്സി ലൈസന്‍സ് എടുത്ത് ടാക്സി ബൈക്കുകള്‍ ഓടിയ്ക്കാനാവും. ഹെല്‍മറ്റും പ്രത്യേക യൂണിഫോമും ഉണ്ടാകും.

NO COMMENTS

LEAVE A REPLY