സ്വാദിഷ്ടമായ ബ്രഡ് പുഡ്ഡിങ്

ഇന്ന് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി ഉണ്ടാക്കാവുന്നതുമായ ബ്രഡ് പുഡ്ഡിങ് തയ്യാറാക്കാം. വെറും 20 മിനുട്ടിൽ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ് പുഡ്ഡിങ്.

ബ്രഡ് പുഡ്ഡിങ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

മുട്ട – 2എണ്ണം

പഞ്ചസാര- 1 ടേബിൾ സ്പൂൺ

വാനില എസ്സെൻസ് – 1 ടേബിൾ സ്പൂൺ

പാൽ – ഒന്നു മുതൽ 11 കപ്പ വരെ

മുന്തിരി – 10 എണ്ണം

മുറിച്ച ബ്രഡ് – 4

തയ്യാറാക്കുന്ന വിധം

മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. അത് നന്നായി പതയുന്നത് വരെ ഇളക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും വാനില എസ്സെൻസും പാലും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അൽപ്പം മുന്തിരിങ്ങ വിതറുക.

സ്റ്റീമിങ് ഡിഷിൽ മുറിച്ചുവെച്ച ബ്രഡ് നിരത്തിയതിന് ശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. ഇനി സ്റ്റീമിങ് ഡിഷ് തിളച്ച വെള്ളത്തിൽ ഇറക്കി സ്റ്റീമറിൽ 10 മിനുട്ട് വെക്കുക. പത്തുമിനുട്ടിന് കഴിഞ്ഞ് പുറത്തെടുത്ത് ചൂടാറിയതിന് ശേഷം ബ്രഡ് പുഡ്ഡിങ് പ്രിയപ്പെട്ടവർക്ക് നൽകൂ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE