ഗൗതം മേനോൻ ചിത്രത്തിൽ നിവിൻപോളിയില്ല, പൃഥ്വിരാജ് നായകൻ

ഗൗതം മേനോൻ സംവിധാനം ചെയ്യാനിരിക്കുന്ന ബഹുഭാഷ ചിത്രത്തിൽ നാല് നായകരിൽ ഒരാളായി മലയാളത്തിൽനിന്ന് പൃഥ്വിരാജ് എത്തും. ഗൗതം മേനോൻ തന്നെയാണ് പൃഥ്വി ആണ് തന്റെ നായകൻ എന്ന് വ്യക്തമാക്കിയത്.

നാല് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ മലയാള ഭാഷയിൽനിന്ന് നിവിൻ പോളിയുടേയും ഫഹദ് ഫാസിലിന്റേയും പേരുകളാണ് ഉയർന്നു വന്നിരുന്നത്. എന്നാൽ പൃഥ്വിരാജാണ് നായകൻ എന്ന് ഗൗതം മോനോൻതന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഫഹദ് ഫാസിലിനെ ഈ ചിത്രത്തിലേക്കായി ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്നും എന്നാൽ ഒരുമിച്ചൊരു ചിത്രം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു.

പൃഥ്വിവുമൊത്തൊരു സിനിമ ഏറെക്കാലത്തെ ആഗ്രഹമാണ്. ഇപ്പോഴാണ് അതിന് യോചിച്ച കഥാപാത്രം ലഭിച്ചത്. നാല് ഭാഷകളിലൊരുക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമായിയിരിക്കും. കന്നഡയിൽ നിന്ന് പുനീത് രാജ്കുമാറും തെലുങ്കിൽ നിന്ന് സായ് ധരം തേജയും ചിത്രത്തിൽ ഉണ്ടാകും. തമിഴ് നായകൻ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും സംവിധായകൻ.  എന്നാൽ തമിഴിൽനിന്ന് ജയം രവി ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പൃഥ്വിരാജ് അഭിനയിക്കുന്ന ഭാഗങ്ങൾ മലയാളത്തിലായിരിക്കും ചിത്രീകരിക്കുക. തമന്നയെയും അനുഷ്‌കാ ഷെട്ടിയെയുമാണ് നായികമാരായി പരിഗണിക്കുന്നത്. മൂന്നാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല.

ധനുഷ് നായകനായ യെന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോൻ ഇപ്പോൾ. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമായിരിക്കും ബഹുഭാഷാ ചിത്രത്തിലേക്ക് കടക്കുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE