അത് കള്ളക്കരച്ചിലായിരുന്നു!!!

 

ഐപിഎൽ മത്സരത്തിനിടെ താൻ കരണത്തടിച്ചതിന്റെ പേരിൽ ശ്രീശാന്ത് നടത്തിയത് കള്ളക്കരച്ചിലെന്ന് ഹർഭജൻ സിംഗിന്റെ വെളിപ്പെടുത്തൽ.താൻ ശക്തമായി അടിച്ചു വേദനിപ്പിച്ചു എന്ന മട്ടിലാണ് ശ്രീശാന്ത് പെരുമാറിയത്. അതൊരു നാടകമായിരുന്നു.അന്ന് തല്ലിയത് ശരിയായില്ലെന്ന് എനിക്കറിയാം. അതെന്റെ കുറ്റമാണ്.അതിൽ ഖേദമുണ്ടെന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നു.സോ സോറി

ഇന്ത്യ ടി വിയിലെ ആപ് കി അദാലത്തിലാണ് ഹർഭജന്റെ തുറന്നുപറച്ചിൽ.കളിക്കളത്തിൽ ചീത്തവിളിക്കുന്ന ഓസിസ് താരങ്ങളെ തിരിച്ച് കണക്കറ്റ് പരിഹസിച്ച കഥയും ഹർഭജൻ പങ്കുവച്ചു.ഗ്ലെൻ മഗ്രോയാണ് കളത്തിൽ ഏറ്റവും മോശമായി പെരുമാറിയിട്ടുള്ളത്.താൻ ബാറ്റ് ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹം ചീത്ത വിളിക്കും. തന്നെ ഒന്നു വിളിച്ചാൽ താൻ രണ്ട് തിരിച്ചുവിളിക്കും.സത്യത്തിൽ അതോടെ തന്നെ ചീത്ത വിളിക്കുന്നത് ഓസ്‌ട്രേലിയക്കാർ പതിയെ നിർത്തിയെന്നും ഹർഭജൻ പറഞ്ഞു.

ആൻഡ്രൂ സിമൺസിനെ താൻ കുരങ്ങനെന്ന് വിളിച്ചിട്ടില്ല.അത് അവരുടെ ആരോപണം മാത്രമാണ്.സിമൺസിനു ഹിന്ദിയും തനിക്ക് ഇംഗ്ലീഷും മനസ്സിലാവാതെ വന്നതുകൊണ്ടുണ്ടായ ആരോപണമാണതെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.വിരാട് കോഹ്ലിയുടെ അക്രമണോത്സുരകത ഇന്ത്യയെ കളിക്കളത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഹർഭജൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY