പുതുമഴയുടെ സുഗന്ധം ഇതാ കുപ്പിയിൽ

0

ആദ്യ മഴയിൽ നനയുന്ന മണ്ണിന്റെ മണം അതൊരു അനുഭൂതിയാണ്. കവികൾക്ക് ഇഷ്ടവിഷയവുമാണ് ആ പുതുമഴയുടെ മണം.

എന്നാൽ എത്ര പേർക്കറിയാം പുതുമഴയുടെ മണം നിങ്ങൾക്ക് കുപ്പിയിൽ ലഭിക്കുമെന്ന്. ഇന്ത്യയിലെ സുഗന്ധ തൈലങ്ങളുടെ പറുദ്ദീസയായ ഉത്തർപ്രദേശിലെ കനൗജിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള രീതി തന്നെയുണ്ട് ഇത് തയ്യാറാക്കാൻ.

400 ഓളം സുഗന്ധതൈല നിർമ്മാണ ശാലകൾ ഉണ്ടെങ്കിലും അതിൽ 10 ശതമാനം മാത്രമാണ് പുതുമഴയുടെ, സുഗന്ധം നിർമ്മിക്കുന്നത്. മിട്ടി അത്തർ എന്ന് ഇവിടുത്തുകാർ വിളിക്കുന്ന ഈ സുഗന്ധതൈലം തയ്യാറാക്കുന്നതിന് 15 ദിവസം നീണ്ടുനിൽക്കുന്ന ഘട്ടങ്ങളാണ് ഉള്ളത്.

പുതുമഴയിൽ നയുന്ന മണ്ണിന്റെ മണമാണ് ഉണ്ടാക്കുന്നതെങ്കിലും മഴക്കാലമാണ് ഇത് നിർമ്മിക്കാൻ ഏറെ പ്രയാസമുള്ള സമയമെന്നാതാണ് വൈരുദ്ധ്യം.

മിട്ടി അത്തർ തയ്യാറാക്കുന്ന പുരാതന രീതി കാണൂ…

 

 

Comments

comments

youtube subcribe