കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ തുടരുന്ന താരങ്ങൾ ഇവരാണ്

0

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ സീസണിലെ എട്ട് താരങ്ങളെയാണ് ടീം ഇത്തവണയും നിലനിർത്തുന്നത്. ഇവരെ വീണ്ടും ടീമിൽ ഉൾപ്പെടുത്താനായതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരേൻ ഡിസിൽവ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ താരങ്ങൾ

അന്റോണിയോ ജെർമൻ
ഹോസു പ്രീറ്റോ
മുഹമ്മദ് റാഫി
സന്ദേശ് ജിങ്കാൻ
സന്ദീപ് നന്ദി
മെഫ്ത്താബ് ഹുസൈൻ
ഇഷ്ഫാഖ് അഹമ്മദ
ഗുർവിന്ദർ സിങ്

നിലനിർത്തിയവരുടെ കൂട്ടത്തിൽ മലയാളി താരം മുഹമ്മദ് റാഫിയും ഉൾപ്പെടും. ഒപ്പം മലയാളി ആരാധകരുടെ സ്‌നേഹം വാരിക്കുട്ടിയ ഹോസുവും ടീമിൽ തുടരും. കഴിഞ്ഞ സീസൺ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുമ്പോൾ വീണ്ടും വരാനാകുമെന്ന പ്രതീക്ഷ ഇദ്ദേഹം പങ്കുവച്ചിരുന്നു.

Comments

comments