എന്തിന് ആ ചിത്രം പ്രചരിപ്പിച്ചു?? കിംഗ് ഖാൻ ചോദിക്കുന്നു

 

മകളുടെ ബിക്കിനി ചിത്രം പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ ഷാരൂഖ് ഖാൻ രംഗത്ത്.കുറച്ചുനാളുകൾക്കു മുമ്പായിരുന്നു ഷാരൂഖിന്റെ മകൾ സുഹാനയുടെ ബിക്കിനി ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.കിംഗ് ഖാന്റെ മകൾ ശരീരം പ്രദർശിപ്പിക്കുന്നു എന്ന തരത്തിലാണ് ആ ചിത്രങ്ങൾ വച്ച് ഇപ്പോഴും വാർത്തകൾ പ്രചരിക്കുന്നത്.

ഇതിനെതിരെയാണ് ഒരു സ്വകാര്യടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് തുറന്നടിച്ചത്.ചില മാധ്യമങ്ങൾ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ ഒളിഞ്ഞുനോക്കി നിലവാരമില്ലാത്ത വാർത്തകൾ ഉണ്ടാക്കുകയാണ്.സുഹാന അവധി ആഘോഷിക്കുന്നതിനിടെ ബീച്ചിൽ വച്ച് ആരോ പകർത്തിയതാണ് ആ ചിത്രങ്ങൾ.അതിന് ഇങ്ങനെയൊരു അടിക്കുറിപ്പ് കൊടുത്ത് പ്രചരിപ്പിക്കുന്നത് എത്ര നിലവാരം കുറഞ്ഞ പ്രവൃത്തിയാണെന്നും കിംഗ്ഖാൻ ചോദിച്ചു.

16 വയസ്സുകാരിയായ സുഹാനയിൽ ഇത് വളരെ മാനസികവിഷമമുണ്ടാക്കി.അവളുടെ സ്വാതന്ത്ര്യം ഇല്ലാതാവരുതെന്ന് കരുതി മാധ്യമങ്ങളെ അകറ്റിനിർത്താൻ തന്നിൽ നിന്നു പോലും അകലത്തിലാണ് അവളെ വളർത്തുന്നത്.തന്റെ പ്രശസ്തിയാണ് സുഹാനയ്ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത്,അതു തന്നെയാണ് ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാൻ കാരണമെന്നും ഷാരൂഖ് പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE