കെ മുരളീധരന്റെ മകൻ വിവാഹിതനായി

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചെറുമകനും വട്ടിയൂർ കാവ് എംഎൽഎ കെ മുരളീധരന്റെ മകനുമായ അരുൺ നാരായണൻ വിവാഹിതനായി. കൊടുങ്ങല്ലൂർ സ്വദേശിനി കെ ആതിരയാണ് അരുണിന്റെ ജീവിത പങ്കളിയായി കണ്ണോത്ത് വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങളിൽ കെപിസിസി അധ്യക്ഷൻ വിഎം സുധീരനും പങ്കെടുത്തു.

തുടർന്ന് ലുലു കണ്ഡവെൻഷൻ സെന്ററിൽ നടന്ന വിവാഹ സത്കാരത്തിൽ മുൻ മുഖ്യ.മന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എസി മൊയ്തീൻ, സിപിഐ നേതാവ് സി ദിവാകരൻ വ്യവസായി രവി പിള്ള, സിനിമാ താരങ്ങളായ ബാലചന്ദ്ര മേനോൻ, ജയറാം എന്നിവരും പങ്കെടുത്തു.

arun-1 murali-6

NO COMMENTS

LEAVE A REPLY