പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീണ്ടും അറുംകൊല

നൂങ്കപാക്കത്തെ റെയില്‍വേ സ്റ്റേഷനിലെ കൊലയോട് സമാനമായ കൊല വീണ്ടും. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനേഴുവയസ്സുകാരിയെ  കഴുത്തറുത്ത കൊന്നു. തെലുങ്കാനയിലാണ് സംഭവം. തെലുങ്കാന ഭൈന്‍സാ സ്വദേശിനി സന്ധ്യയാണ് മരിച്ചത്. സംഭവത്തില്‍ മഹേഷ് എന്ന യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സ്വന്തം വീടിനു മുമ്പില്‍ വച്ചാണ് മഹേഷ് സന്ധ്യയുടെ കഴുത്തറുത്തത്.
സന്ധ്യയുടെ അയല്‍വാസിയാണ് മഹേഷ്. പലവട്ടം ഇയാള്‍ സന്ധ്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇതിന് സന്ധ്യയുടെ കുടുംബം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ജനുവരി മാസത്തില്‍ സന്ധ്യയുടെ വിവാഹനിശ്ചയവും ഇയാള്‍ മുടക്കിയിരുന്നു.

NO COMMENTS

LEAVE A REPLY