ഇനി ആ പ്രണയം രഹസ്യമല്ല!!!

 

ചിമ്പുവുമായുള്ള പ്രണയവും പ്രണയത്തകർച്ചയും,പ്രഭുദേവയുമായുള്ള പ്രണയവും മതംമാറ്റവും വേർപിരിയലും തുടങ്ങി ഗോസിപ്പ് കോളങ്ങളുടെ ഇഷ്ടനായികയായിരുന്നു നയൻതാര.എന്നാൽ,തന്റെ വീഴ്ചകളെയും ദൗർബ്ബല്യങ്ങളെയും മറികടന്ന് സിനിമയിലേക്കുള്ള രണ്ടാംവരവിൽ നയൻതാര സ്വന്തമാക്കിയത് തമിഴിലെ ഒന്നാം നമ്പർ നായിക എന്ന പദവിയാണ്.ഗ്ലാമർ റോളുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട് കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളിലേക്ക് നയൻസ് കൂടുമാറി. അതിനിടെയാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയം പാപ്പരാസികൾ വാർത്തയാക്കിയത്.Nayanthara-calls-Vignesh-Shivan-on-stage-2-690x449

കോളിവുഡ് മാധ്യമങ്ങൾ ആവോളം ആഘോഷിച്ചെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിഘ്‌നേഷോ നയൻസോ തയ്യാറായിരുന്നില്ല.എന്നാൽ,പ്രണയത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റവും സാന്നിധ്യവും കൊണ്ട് ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നയൻതാര സമർപ്പിച്ചത് വിഘ്‌നേഷിനായിരുന്നു.പുരസ്‌കാരവുമായി ഇരുവരും നിൽക്കുന്ന ചിത്രം വൈറലാവുകയും ചെയ്തു.
നാനും റൗഡി താൻ എന്ന വിഘ്‌നേഷ് ശിവൻ ചിത്രത്തിലൂടെ വീണ്ടും ഒരു പുരസ്‌കാരം കൂടി നയൻസിനെ തേടിയെത്തി. സൈമാ അവാർഡ്. പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയ നയൻസിന്റെ പ്രകടനം തീവ്രപ്രണയം ശരിവയ്ക്കുന്ന തരത്തിലായിരുന്നു. പുരസ്‌കാരം വിഘ്‌നേഷിൽ നിന്ന് സ്വീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നയൻസ് തുറന്നുപറഞ്ഞു.വേദിയിൽ പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമ പറഞ്ഞ് വിഘ്‌നേഷിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.hh (1)

സൈമ അവാർഡ്‌സിൽ ഉടനീളം ഇരുവരും ഒന്നിച്ചുതന്നെയുണ്ടായിരുന്നു.പരിപാടിക്കായി സിംഗപ്പൂറിലെത്തിയതുമുതൽ നയൻസ് വിഘ്‌നേഷിനെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു.താൻ കണ്ടതിൽ വച്ചേറ്റവും നല്ല മനുഷ്യരിലൊരാളാണ് നയൻതാര എന്നാണ് വിഘ്‌നേഷ് ശിവൻ പറഞ്ഞത്. വിഘ്‌നേഷ് തന്നിൽ പൂർണവിശ്വാസമർപ്പിച്ചതുകൊണ്ടാണ് നാനും റൗഡി താൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ മികച്ചതാക്കാൻ കഴിഞ്ഞതെന്ന് നയൻസും പറയുന്നു.

NO COMMENTS

LEAVE A REPLY