ഉത്തര്‍പ്രദേശില്‍ പ്രിയങ്ക

0

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പ്രീയങ്ക നയിക്കും. ഇപ്പോള്‍ വിദേശത്തുള്ള രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ്സിന്റെ യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണവിദഗ്ധന്‍ പ്രശാന്ത് കിഷോറാണ് പ്രിയങ്കയെ നിര്‍ദേശിച്ചതെന്നാണ് സൂചന.
അലഹബാദിലും ലഖ്നൗവിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രിയങ്ക പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ഇതിനുമുമ്പ് അമേഠി, റായ്ബറേലി എന്നിവിടങ്ങളില്‍ മാത്രമേ പ്രിയങ്ക പ്രചാരണത്തിന് എത്തിയിട്ടുള്ളൂ.

Comments

comments