ആർ എസ് പി യിൽ അതൃപ്തി

0

ആർ എസ് പി കേന്ദ്ര ഘടകത്തിൽ അതൃപ്തി. കേരളത്തിലെ മുന്നണി മാറ്റം തിടുക്കത്തിലായെന്ന് ആർ എസ് പി ജനറൽ സെക്രട്ടറി ചന്ദ്രചൂഢൻ. നിയമസഭാ തെരഞ്ഞഎടുപ്പിൽ ആർഎസ്പിയുടേത് ദയനീയ പരാജയം. മുന്നണി മാറ്റം തടയാകാനാകാത്തതിൽ വിഷമമുണ്ടെന്നും ചന്ദ്രചൂഢൻ പറഞ്ഞു. തെറ്റുകൾ തിരുത്തണമെന്നും അദ്ദേഹം.

ലോകസഭാ തെരഞ്ഞുടുപ്പിലെ സീറ്റ് തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ട ആർഎസ്പി യുഡിഎഫിനൊപ്പം ചേരുകയും കൊല്ലം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റിലും ആർഎസ്പി പരാജയപ്പെട്ടു.

Comments

comments

youtube subcribe