വിവാഹം നടക്കാൻ സാനിയ തെരഞ്ഞെടുത്ത വഴി എന്തായിരുന്നു!!!

0

വിവാഹമണ്ഡപത്തിലേക്ക് എത്താൻ സാനിയ മിർസ തെരഞ്ഞെടുത്തത് അടുക്കളയിലൂടെയുള്ള വഴി! പിന്നാലെ കൂടിയ മാധ്യമപ്പടയുടെയും പാപ്പരാസികളുടെയും കണ്ണുവെട്ടിക്കാൻ വേറെ വഴിയില്ലായിരുന്നുവെന്നാണ് സാനിയ പറയുന്നത്. വിവാഹം നടന്ന ഹോട്ടലിന്റെ അടുക്കള വഴി മണ്ഡപത്തിലെത്തുകയായിരുന്നുവെന്ന് ആത്മകഥയിലാണ് സാനിയ വെളിപ്പെടുത്തിയത്.2010 ഏപ്രിൽ 10നായിരുന്നു പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കുമായി സാനിയയുടെ വിവാഹം.

പിതാവ് ഇമ്രാൻ മിർസയുമായി ചേർന്നാണ് ‘ഏയ്‌സ് എഗെയ്ൻസ് ഓഡ്‌സ്’ എന്ന ആത്മകഥ രചിച്ചിരിക്കുന്നത്.കൗമാരകാലം മുതൽ ടെന്നീസ് വനിതാ ഡബിൾസിലെ ഒന്നാം നമ്പർ താരമാകുന്നതു വരെയുള്ള സാനിയയുടെ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Comments

comments

youtube subcribe