ഭാവിവരന്റെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണം, അവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം വാങ്ങുന്നുണ്ടോ എന്ന് നോക്കണം!!

0

വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്ന ആളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്!
ലൗജിഹാദിനെതിരെ ഇവര്‍ പുറത്തിറക്കിയിക്കുന്ന ലഘുലേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആര്‍.എസ്.എസ് അനുഭാവ സംഘടനയാണിത്. തിരിച്ചറിയാല്‍ കാര്‍ഡ് നോക്കി ബോധ്യപ്പെട്ടാല്‍ മാത്രം പോര ആളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി പ്രസാദം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കി ഉറപ്പുവരുത്തുകയും വേണമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്. ലൗ ജിഹാദിനെതിരെ സംഘടന നടത്താന്‍ പോകുന്ന സേവ് ഹിന്ദു ഗേള്‍സ് എന്ന ക്യാംപെയിനിന്റെ ഭാഗമാണ് ഈ ലഘുരേഖ. ഈ മാസം 15 മുതല്‍ ക്യാംപെയിന്‍ ആരംഭിയ്ക്കും. ആര്‍.എസ്.എസിന്റെ കീഴിലുള്ള സ്ക്കൂളുകളിലാണ് ക്യാംപെയിന്‍ സംഘടിപ്പിയ്ക്കുക.

Comments

comments

youtube subcribe