ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം

ഈ മാസം അഞ്ച് മുതൽ ഒമ്പത് വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ‘സൈലൻസ് 2016’ ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫർമാർക്കായി ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.രാഷ്ട്രീയത്തിലെ കൗതുകമുഹൂർത്തങ്ങൾ എന്ന വിഷയത്തിൽ ഒരാൾക്ക് രണ്ട് എൻട്രികൾ അയയ്ക്കാം.10,001 രൂപയും ഫലകവുമാണ് സമ്മാനം.എൻട്രികൾ ജൂലായ് 7ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. ഫോട്ടോകൾ pjfaward@gmail.comഎന്ന ഇമെയിൽ വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.കൂടുതൽ വിവരങ്ങൾ 9846061425 എന്ന നമ്പരിൽ ലഭിക്കും.

കോട്ടയത്തെ പത്രഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോ ജേർണലിസ്റ്റ് ഫോറവും വിക്ടർ ജോർജ് സ്മാരക ട്രസ്റ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോട്ടോ എക്‌സിബിഷന്റെ ഭാഗമായി വിക്ടർ ജോർജ് അനുസ്മരണ സമ്മേളനവും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടാവും. പ്രവേശനം സൗജന്യമാണ്.

NO COMMENTS

LEAVE A REPLY