‘സോണി’ റ്റാറ്റാ പറയുന്നു

0

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായ സോണി മൊബൈൽ ഇന്ത്യൻ വിപണി വിടുന്നു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് ഇന്ത്യ,ചൈന,അമേരിക്ക എന്നീ വിപണികളിൽ നിന്ന് പിൻമാറാൻ സോണി തീരുമാനിച്ചത്.

നിരവധി പുതിയ സ്മാർട്ട് ഫോൺ കമ്പനികൾ വന്നതോടെ അവർക്കൊപ്പം പിടിച്ചുനിൽക്കാൻ സോണി മൊബൈലിന് സാധിക്കുന്നില്ല. വിൽപനയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.പൂർണമായും രാജ്യം വിടുന്നില്ലെങ്കിലും പുതിയ ഉല്പന്നങ്ങൾ സോണി ഇവിടെ അവതരിപ്പിക്കില്ല.

നഷ്ടം നേരിടുന്ന വിപണികളിൽ നിന്ന് പിൻവാങ്ങുന്നതിനൊപ്പം സോണിക്ക് ഡിമാൻഡുള്ള ജപ്പാൻ,യൂറോപ്പ്,മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കൂടുതൽ സജീവമാവാനാണ് കമ്പനിയുടെ തീരുമാനം.

Comments

comments

youtube subcribe