സൗദിയിൽ ബസ് അപകടത്തിൽ 10 തീര്‍ഥാടകര്‍ മരിച്ചു ; ഇന്ത്യക്കാർക്ക് ഗുരുതര പരിക്ക്

സൗദിയിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍പെട്ട് 10 പേർ മരിച്ചു. സൗദി അറേബ്യയിലെ തായിഫ് – റിയാദ് റോഡിലെ റിദ് വാനിൽ ആണ് അപകടം നടന്നത്. പരിക്കേറ്റ മുപ്പത്തഞ്ചോളം പേരിൽ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടുണ്ട്. ഇവരിൽ മലയാളികളുണ്ടോ എന്ന് അന്വേഷിക്കുന്നതായി സൗദിയിലെ മലയാളി സംഘടനയുടെ നേതാക്കൾ ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. മറിഞ്ഞ ബസ് അഞ്ചിലേറെ തവണ കരണം മറിഞ്ഞതായാണ് വിവരം. രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഇപ്പോൾ ബസിന്റെ അവസ്ഥ. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അറബ് വംശജരാണ് ബസില്‍ യാത്ര ചെയ്തിരുന്നവരില്‍ ഏറെയും. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

പരുക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE