യാത്രയ്ക്കിടെ ബ്രേയ്ക്ക് എടുക്കാം ‘ടേക്ക് എ ബ്രേയ്ക്ക്’ ല്‍

0

യാത്രയ്ക്കിടെ വിശ്രമിക്കാന്‍ സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 43 വിശ്രമ കേന്ദ്രങ്ങള്‍ വരുന്നു. നിലവില്‍ ഇത്തരം 11കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കോഫി ഷോപ്പ്, എടിഎം കൗണ്ടര്‍, കക്കൂസ്, കുളിമുറി എന്നിവയാണ് ഇവിടെ ഉണ്ടാകുക. ടേയ്ക്ക് എ ബ്രേയ്ക്ക് എന്നാണ് കേന്ദ്രങ്ങളുടെ പേര്. വിനോദ സഞ്ചാര വകുപ്പ്, പൊതുമേഖലാ സ്ഥാപനമായ ആശ്വാസ് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന്റെ അതത് ജില്ലകളിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് നടത്തിപ്പ് ചുമതല.
ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായ കേന്ദ്രങ്ങള്‍

  • തലപ്പാടി (കാസ്ര‍കോട്)
  • പയ്യാവൂര്‍ ശിവക്ഷേത്രത്തിന് സമീപം (കണ്ണൂര്‍)
  • മലപ്പുറം നഗരസഭയ്ക്ക് സമീപം
  • കോട്ടക്കുന്ന്
  • ബോട്ട് ജെട്ടി (എറണാകുളം )
  • പെരുമ്പാവൂര്‍
  • മൂന്നാര്‍(ഡിടിപിസിയ്ക്ക് സമീപം)
  • ഹരിപ്പാട് (കെ.എസ് ആര്‍ടിസി സ്റ്റാന്റിന് സമീപം)
  • ചേര്‍ത്തല( റെയില്‍വേ സ്റ്റേഷന് എതിര്‍വശം)
  • കുളക്കട (കൊട്ടാരക്കര)
  • ശംഖുമുഖം ( തിരുവനന്തപുരം)

Comments

comments