അല്ലു അര്‍ജ്ജുന്‍ മലയാളത്തിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ മലയാളത്തില്‍ അഭിനയിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. 2017 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ഒരു ഇന്റർവ്യൂവിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ജിസ്‌മോൻ ആയിരിക്കും തനിക്ക് ശബ്ദം നൽകുക എന്നും അല്ലു അർജുൻ പറഞ്ഞു. മുമ്പ്, അല്ലു അർജുൻ പ്രധാന വേഷത്തിലെത്തിയ ‘യോദ്ധാവ്’ എന്ന ചിത്രത്തിന്റെ മലയാളം വേർഷന്റെ അവകാശം ഉണ്ണികൃഷ്ണൻ വാങ്ങിയിരുന്നു.  ദുൽഖർ സൽമാൻ നായകനായെത്തുന്ന അമൽ നീരദ് ചിത്രത്തിൽ അല്ലു അർജുൻ ഡാൻസ് അപ്പിയറൻസും ചെയ്യുമെന്നാണ് വാര്‍ത്തയുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe