പെരുന്നാൾ സഹായവുമായി ഗാസയിലേക്ക് തുർക്കി കപ്പൽ

0

അശാന്തമായ ഗാസ-ഇസ്രായേൽ ഭൂമിയിലേക്ക് പെരുന്നാൾ സഹായവുമായി തുർക്കി കപ്പൽ എത്തി. ഗാസയിലെ പെരുന്നാൾ ആഘോഷങ്ങൾക്കായി 10000 ടൺ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമായാണ് ഇസ്രായേലിലെ അഷ്‌ദോദ് തുറമുഖത്ത് കപ്പൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തുർക്കിയിൽ നിന്ന് പുറപ്പെട്ട ലേഡി ലെയ്‌ള കപ്പലിന് പുറമെ തുർക്കിയുടെ തന്നെ 850 ട്രക്കുകളും ഇന്ന് ഗാസയിലെത്തും. ആറ് വർഷങ്ങൾക്ക് ശേഷമാണ് തുർക്കി തടസ്സങ്ങളില്ലാതെ ഗാസയിലേക്ക് സഹായമെത്തിക്കുന്നത്. ിത് തുർക്കിയുടെ നയതന്ത്ര വിജയം കൂടിയാണ്.

2010 ൽ ഗാസയിലേക്ക് പുറപ്പെട്ട തുർക്കി കപ്പലിനു നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 10 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മോശമായബന്ധം കഴിഞ്ഞാഴ്ചയാണ് പുന:സ്ഥാപിച്ചത്. ഗാസയ്ക്ക്‌മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു ഇസ്രായേലിനോട് തുർക്കി ഉന്നയിച്ച പ്രധാന ആവശ്യം.

Comments

comments