ഒാണത്തിന് എല്ലാ വീടുകളിലും കുടുംബശ്രീയുടെ ജൈവ പച്ചക്കറി എത്തും

0

ഓണത്തിന് സംസ്ഥാനത്ത് മുഴുവന്‍ ജൈവപച്ചക്കറി എത്തിയ്ക്കാന്‍ കുടുംബശ്രീ ബൃഹദ് പദ്ധതിയ്ക്ക് ഒരുങ്ങുന്നു. സര്‍ക്കാറും കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോരളത്തിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഒരോ അയല്‍ക്കൂട്ടം ഏറ്റവും കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലത്തെങ്കിലും കൃഷിചെയ്യണമെന്നാണ് നിര്‍ദേശം. ഇതില്‍ രണ്ട് സെന്റ് അയല്‍ക്കൂട്ടങ്ങളും ഒരു സെന്റ് ബാലസഭയും ചേര്‍ന്നാണ് നടത്തേണ്ടത്. ഒട്ടും സ്ഥലം ലഭ്യമല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ മട്ടുപ്പാവിലോ കൃഷി ചെയ്യണം. ഈ മാസം പത്തിന് പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.

Comments

comments

youtube subcribe