മുൻമന്ത്രിക്ക് സ്വന്തം ഫോട്ടോ അയച്ചു ;മഹിളാകോൺഗ്രസ് അംഗം പാർട്ടിക്ക് പുറത്തായി

0

 

സ്വന്തം ഫോട്ടോ വാട്‌സ്ആപ്പിലൂടെ മുൻമന്ത്രിക്ക് അയച്ചതിനെത്തുടർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ജംഷെഡ്പൂർ മഹിളാകോൺഗ്രസ് പ്രസിഡന്റ് മഞ്ജീത് ആനന്ദ്. ഝാർഖണ്ഡ് മുൻമന്ത്രിയും കോൺഗ്രസ്‌നേതാവുമായ ദുലാൽ ഫുയാന്റെ പേരിലുള്ള വാട്‌സ് ആപ് ഗ്രൂപ്പിലേക്കാണ് തന്റെ അശ്ലീലചിത്രങ്ങൾ മഞ്ജിത് അയച്ചത്.

നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലാവുകയും പാർട്ടി മഞ്ജിതിനെതിരെ നടപടിയെടുക്കുകയുമായിരുന്നു.പ്രാഥമിക അന്വേഷണത്തിൽത്തന്നെ ചിത്രങ്ങൾ മഞ്ജിത് അയച്ചതാണെന്ന് തെളിഞ്ഞതിനെത്തുടർന്നായിരുന്നു നടപടി. ചിത്രങ്ങൾ അയച്ചശേഷം ഭുയാനെ വിളിച്ച് ഇഷ്ടമായോ എന്ന് അവർ ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.

Comments

comments

youtube subcribe