വനിതകൾക്ക് മാത്രമായി റിയാദിൽ ഒരു മൊബൈൽ വില്പന കേന്ദ്രം

0

 

വനിതകൾക്ക് മാത്രമായി ഒരു മൊബൈൽ വിൽപന കേന്ദ്രം ഒരുങ്ങുന്നു. ഗെർനാത്തയിലാണ് രാജ്യത്താദ്യമായി വനിതകളുടെ നേതൃത്വത്തിൽ ഈ സംരംഭം വരുന്നത്. മൊബൈൽ ഫോൺ വില്പനയും റിപ്പയറിംഗും നടത്തുന്ന കേന്ദ്രമായിരിക്കും ഇത്.ഉടൻ തന്നെ വ്യാപാരകേന്ദ്രം തുറക്കുമെന്ന് തൊഴിൽ,സാമൂഹിക മന്ത്രാലയം അറിയിച്ചു.

നാല്പതിലധികം മൊബൈൽ കടകളാണ് ഈ വില്പനകേന്ദ്രത്തിൽ ഉണ്ടാവുക.പ്രത്യേക പരിശീലനം നേടിയ സ്വദേശി വനിതകളാണ് ഇവിടങ്ങളിൽ ജോലിക്കാരായി ഉണ്ടാവുക. നിലവിൽ മൊബൈൽ കടകളിൽ 50 ശതമാനം ജീവനക്കാർ സൗദികളായിരിക്കണമെന്നാണ് നിബന്ധന.സെപ്തംബറോടെ സൗദിവൽക്കരണം പൂർണമാവണമെന്ന് തൊഴിൽ വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.

മൊബൈൽ വില്പന മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്.സൗദി യുവതീ യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് ഇത്തരം നീക്കങ്ങൾ സഹായകമാകുമെന്നാണ് അധികൃതരുടെ നിലപാട്.

Comments

comments

youtube subcribe