സൗദി അറേബ്യയിൽ ചാവേർ സ്‌ഫോടനം

0

സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം ചാവേർ സ്‌ഫോടനം. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ സ്‌ഫോടക വസ്തുക്കളുമായി കാറിലെത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കോൺസുലേറ്റിന് സമീപമുള്ള പ്രദേശങ്ങൾ ഒഴിപ്പിച്ചു. യുഎസിന്റെ സ്വാതന്ത്രദിനമായ ഇന്ന് ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് സ്‌ഫോടനം. സ്വാതന്ത്ര ദിനത്തിൽ അമേരിക്കയിൽ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

Comments

comments