ഒടുവിൽ വിഎസിന് പദവി

v s achuthananthan

വി എസ് അച്യുതാനന്ദൻ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനാകും. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ അച്യുതാനന്ദന് തതുല്യമായ പദവി നൽകുന്ന കാര്യം പാർട്ടിയിൽ ചർച്ചയായിരുന്നു. ഒടുവിൽ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കേന്ദ്രല നേതൃത്വം സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷം വിഷയം മന്ത്രിസഭിലേക്ക് കൈമറി.

നിലവിൽ എംഎൽഎ ആയ വിഎസ് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇരട്ടപദവി എന്ന പ്രശ്‌നം ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ നിയമഭേദഗതി കൊണ്ടുവരും. വിഎസിന് പദവി നൽകുന്നതോടെ സംസ്ഥാനത്ത് രണ്ട് നേതൃത്വം ഉയർന്നുവരും എന്ന ആശങ്കയും നിലനിൽക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE