അച്ഛന്റെ കയ്യിലിരുന്ന തോക്കിൽനിന്ന് വെടിയേറ്റു, മകൻ മരിച്ചു

അമേരിക്കയിലെ ഫ്‌ളോറിഡയിൽ അച്ഛന്റെ കയ്യിലിരുന്ന തോക്കിൽനിന്ന് വെടിയേറ്റ് മകൻ മരിച്ചു. വില്യം ബ്രംബി എന്ന ആളുടെ കയ്യിൽ ഇരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് മകൻ സ്റ്റീഫ് മരിച്ചത്.

തോക്കിൽ നിന്ന് തിര മാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന മകന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രംബിയുടെ പെൺമക്കൾ നോക്കി നിൽക്കെയായിരുന്നു അപകടം. എന്നാൽ ഇവർക്ക് അപകടത്തിൽ പരിക്കേറ്റില്ല. ബ്രംബിക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

stephen-brumby.

NO COMMENTS

LEAVE A REPLY