റബ്ബർ കീടങ്ങൾക്ക് വാട്‌സ് ആപ്പ് ഭീഷണി

WhatsApp will stop working

റബ്ബർ മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങൾക്ക് പ്രതിവിധി അറിയാൻ ഇനി വാട്‌സ് ആപ്പ്.  റബറിനെ ബാധിക്കുന്ന എല്ലാ രോഗകീട ബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധി മനസ്സിലാക്കി തോട്ടങ്ങളിൽ നടപ്പാക്കുന്നതിനുമാണ് വാട്‌സ് ആപ്പ് സേവനം ലഭ്യമാക്കുന്നത്.

സേവന ഉദ്ഘാടനം റബ്ബർ ബോർഡ് ചെയർമാൻ എ അജിത്കുമാർ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. റബർമരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളെ തിരിച്ചറിയാൻ കർഷകർക്ക് സ്വയം കഴിയുന്നില്ലെങ്കിൽ രോഗവിവരങ്ങൾ ചിത്രങ്ങൾ സഹിതം വാട്ട്‌സ് ആപ്പിലൂടെ അയച്ചാൽ ഗവേഷണകേന്ദ്രത്തിലെ വിദഗ്ധർ പ്രതിവിധി നിർദേശിക്കും. വാട്‌സ് ആപ്പ് മൊബൈൽ നമ്പർ 9496333117.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE