വിവാഹമോചനം തേടി ഇനി പള്ളിയിലേക്ക് ചെല്ലേണ്ട

0

ക്രിസ്ത്യൻ സഭാകോടതികൾ നൽകുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുത യില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം.  സിവിൽകോടതിയിൽ നിന്നാണ് വിവാഹമോചനം നേടേണ്ടത്. അല്ലാതെ സഭാകോടതികളിൽനിന്നല്ല. ഇത്തരം വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്നും സുപ്രീംകോടതി

സഭാ കോടതിയിൽനിന്ന് വിവാഹമോചനം നേടിയതിനുശേഷം പുനർവിവാഹം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി.

സാധാരണ സിവിൽ കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചാലും രൂപതാകോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചാലെ വിവാഹമോചിതരായി കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ രൂപതാ കോടതിയിൽനിന്ന് വിവാഹമോചനം ലഭിക്കാൻ അഞ്ചും ആറും വർങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായും പരാതിയുണ്ട്.

Comments

comments