കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിബിഐ കസ്റ്റഡിയില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. രാജേന്ദ്ര കുമാറിനൊപ്പം മറ്റ് നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാറിന്റെയും മറ്റ് വകുപ്പുകളുടേയും കാരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സഹായം നല്‍കിയതിനാണ് അറസ്റ്റ്. 2015ഡിസംബറിലാണ് ഇത് സംബന്ധിച്ച കേസ് സിബിഐ എടുത്തത്. 2007 മുതല്‍ 2015വരെയുള്ള കാലയളവിലാണ് കരാര്‍ നല്‍കാന്‍ രാജേന്ദ്ര കുമാറും സഹായികളും ഒത്തുകളിച്ചത്. ഇത് മൂലം ഡല്‍ഹി സര്‍ക്കാറിന് 12കോടി രൂപയുടെ നഷ്ടം ഉണ്ടായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe