പുകവലി പോലെതന്നെ ചുംബനവും ക്യാന്‍സര്‍ വരുത്തും

ചുംബനം ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം. ചുണ്ടുകളില്‍ നിന്ന് ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച് പിവി) ചുണ്ടിലേക്ക് പകരുന്നതാണ് ക്യാന്‍സറിന് കാരണമാകുന്നത്.ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമത്രെ.  ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് കണ്ടെത്തിയത്. തലയിലും കഴുത്തിലും ഉള്ള ക്യാന്‍സറിനാണ് ഇത് കാരണമാകുക.
തലയില്‍ ക്യാന്‍സര്‍ ഉള്ള എഴുപത് ശതമാനം പേരിലും ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ട്. പുകവലിയും മദ്യപാനവും പോലെ ചുംബനവും ക്യാന്‍സര്‍ പിടിപെടുന്നതിന് കാരണമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY