സിനിമയിൽ അഭിനയിക്കണോ വേണം 80കളിലെ ലുക്ക്

0

സിനിമയിൽ അഭിനയിക്കാൻ ഈ ന്യൂ ജെൻ കാലത്ത് വേണ്ട്ത് ഫ്രീക്കൻ അല്ലെങ്കിൽ ഫ്രീക്കി ലുക്ക് അണെന്നാണ് എല്ലാവരുടേയും ധാരണ. അതിനായി ട്രെന്റി ലുക്‌സിലുള്ള ഫോട്ടോയും എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും സംവിധായകരെ തേടി പോവുകയുമെല്ലാം ചെയ്യും.

ഇത്തരക്കാർ അറിയുക അനീഷ് അൻവറിന്റെ പുതിയ ചിത്രത്തിന് വേണ്ടത് ഇതൊന്നുമല്ല. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങളുടെ സംവിധായകൻ, പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തേടുകയാണ്.

1980കളിലെ കഥപറയുന്ന ചിത്രത്തിന് ആവശ്യം ആ കാലഘട്ടത്തിന് ചേരുന്ന മുഖഭാവമായതിനാൽ താടി, മുടി, മീശ ഉള്ള പുതുമുഖങ്ങൾക്കാണ് മുൻഗണന. പ്രായം പ്രശ്‌നമില്ലത്രേ എൺപതുകളുടെ ലുക്ക് ഉണ്ടായാൽ മതി.

ഫർഹാൻ ഫാസിലാണ് ചിത്രത്തിൽ നായകനെന്നാണ് സൂചന. മധുവും ഷീലയും ചിത്രത്തിൽ അഭിനയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Comments

comments

youtube subcribe