മോഡി മന്ത്രി സഭയില്‍ നിന്ന് അഞ്ച് പേര്‍ പുറത്ത്!

19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.
നിഹാൽചന്ദ്, ആർ.എസ്.കതേരിയ, സൻവർലാൽ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നിവരെയാണ് ഒഴിവാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടപ്പില്‍ മത്സരിക്കുന്നതിനാണ് ഇപ്പോള്‍ ഉള്ളവരെ പുറത്താക്കിയതെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY