മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാത്തവർ മാധ്യമ വിരുദ്ധരല്ല : പിണറായി വിജയൻ

0
note ban

ചാനലുകൾ തമ്മിലുള്ള മത്സരം ആരോഗ്യപരമല്ലാത്ത രീതിയിലായാൽ അതു വാർത്തകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂസ് 18 കേരളം സംപ്രേക്ഷണം ആരംഭിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാത്തവർ മാധ്യമ വിരുദ്ധരല്ല എന്ന് ആശംസകൾ അർപ്പിച്ച് നടത്തിയ പ്രസംഗത്തിൽ പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ , വി എസ് അച്ചുതാനന്ദൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി , രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി , ന്യൂസ് 18 തലവൻ ജഗദീഷ് ചന്ദ്ര എന്നിവർ പങ്കെടുത്തു. ഇ.ടി.വി. യുടെ പന്ത്രണ്ടാമത് ന്യൂസ് ചാനലാണ് ന്യൂസ് 18 കേരളം.

Comments

comments