ട്രോള്‍ ചോദിച്ച് വാങ്ങി പൃഥ്വിരാജ്

മഴക്കാലമായപ്പോഴാണ് ഈ ട്രോളുകാര്‍ക്ക് ചാകര. ട്രോളന്വേഷിച്ച് നടക്കുകയേ വേണ്ട. ഇങ്ങോട്ട് വന്ന് വലയില്‍ ചാടുകയല്ലേ..! ട്രോളന്മാരുടെ ഇപ്പോഴത്തെ ഇര പൃഥ്വിരാജാണ്. സൈമ അവാര്‍ഡ് ദാന ചടങ്ങിന് പൃഥിരാജ് ഇട്ട കോട്ടാണ് വിഷയം. കോട്ടിട്ട് മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പക്ഷേ കോട്ടിനെ വര്‍ണ്ണിച്ച് പൃഥ്വി ഇട്ട പോസ്റ്റാണ് ട്രോളന്മാര്‍ക്ക് സഹിക്കാഞ്ഞത്. ഡിക്ഷണറി നോക്കീട്ട് പോലും കോട്ടിന്റെ പ്രത്യേകത മനസിലാക്കാന്‍ പറ്റിയില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. പൃഥ്വി ഇട്ട പോസ്റ്റിനു താഴെയുള്ള കമന്റുകളും തമാശ നിറഞ്ഞതാണ്.Selection_044

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE