ലോകത്തെ ഏറ്റവും വലിയ റാന്തൽ എവിടെയാണെന്ന് അറിയാമോ

റാന്തൽ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ്. വൈദ്യുതിയില്ലാത്ത കാലത്തെ വിളക്കുമരങ്ങളിൽ തൂങ്ങിയാടിയിരുന്നത് റാന്തൽ വിളക്കുകളായിരുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ റാന്തൽ വിളക്ക് നിർമ്മിച്ച് ഷാർജ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

അൽ ജുബൈൽ പൊതുമാർക്കറ്റിന്റെ കവാടത്തിലാണ് ഈ കൂറ്റൻ റാന്തവിളക്ക്. 15.5 മീറ്റർ നീളവും 5.6 മീറ്റർ വീതിയുമുണ്ട് ഈ ഭീമൻ റാന്തലിന്. ഗ്ലോബൽ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എല്ലാ ഗിന്നസ് മാനദണ്ഡങ്ങളും പാലിച്ചാണ് റാന്തൽ വിളക്ക് നിർമ്മിച്ചിരിക്കുന്നത്.

മാർക്കറ്റിലേക്ക് കടന്ന് വരുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പോയ മാസം 27നാണ് ഇത് ജുബൈലിന്റെ കവാടത്തിൽ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ തീൻ മേശ ഒരുക്കിയും മരം കൊണ്ടുള്ള ചാരിറ്റി പെട്ടി തീർത്തും മുമ്പ് ഷാർജ ഗിന്നസ് ബുക്കിലിടം നേടിയിരുന്നു.

NO COMMENTS

LEAVE A REPLY