വാളും പിടിച്ച് പെണ്ണുങ്ങൾ റൂട്ട് മാര്‍ച്ച് നടത്തി

വഴിയരുകിൽ നിന്നവർ ആദ്യം ഒന്നമ്പരന്നു. സംഭവം എന്താണെന്നു മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു. കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വാളും ദണ്ഡുമായി കുറെ വനിതകൾ. ഏറെയും യൗവനം വിട്ടു മാറാത്തവർ. ആര്‍.എസ്.എസ്.ന്റെ വനിതാവിഭാഗം പ്രവര്‍ത്തകര്‍ ജമ്മുവില്‍ നടത്തിയ റൂട്ട് മാര്‍ച്ച് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിക്കുകയാണ്. ആര്‍.എസ്.എസ്.ന്റെ പോഷക സംഘടനയായ രാഷ്ട്രീയ സേവിക സമിതിയിലെ 200 വനിതകളാണ് വാളുമായി മാര്‍ച്ച് നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി സാധാരണ നടക്കാറുള്ള പരേഡാണ് ഇതെന്നാണ് ആര്‍എസ്എസ് വക്താവിന്റെ വിശദീകരണം.

rss women with weapon

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും നല്‍കുന്ന വ്യത്യസ്ത രീതിയിലുള്ള പരിശീലനങ്ങള്‍ക്ക് ശേഷം ഇത്തരം പരേഡ് നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനവും സ്വയരക്ഷ,യോഗ,തുടങ്ങിയ കാര്യങ്ങളും നടക്കുന്ന ക്ലാസുകളില്‍ പ്രവര്‍ത്തകരെ അഭ്യസിപ്പിക്കാറുണ്ട്.

15 ദിവസങ്ങളിലായി നടന്ന രണ്ട് ക്യാമ്പുകളില്‍ 77 വനിതകള്‍ക്ക് പരിശീലനം നല്‍കിയതായും അതില്‍ 44 വനിതകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ആര്‍എസ്എസ് വക്താവ് അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE