ഭായി ഭായി സുമംഗൽ ഭായി

ഭായി എന്ന് കേട്ടാൽ കുറച്ചുനാളായി ഉള്ളിലൊരു പേടിയാണ്. ഇവർ കുഴപ്പക്കാരാണെന്ന പൊതുധാരണ പരന്നു കഴിഞ്ഞു. അസംകാരനായ അമിറ് ഉൾ ഇസ്ലാം ജിഷ വധത്തിൽ കുറ്റാരോപിതനായതോടെയാണ് ഉത്തരേന്ത്യയിൽനിന്ന് ജോലി തേടി കേരളത്തിലെത്തിയവർക്ക് പൊതുവെ ഒരു ഭീകര രൂപം കൈവന്നിരിക്കുന്നത്. എന്നാൽ എല്ലാവരും അങ്ങനെയല്ല, കലാകാരൻമാരായ ആളുകളുമുണ്ട് ഭായിമാരിൽ എന്ന് തെളിയിക്കുകയാണ് സുമംഗൽ.

നിരവധി സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞൂ അസംകാരനായ ഈ ചെറുപ്പക്കരാൻ. ഭാഷ പ്രയാസമാകുമ്പോഴും അഭിനയംകൊണ്ട് വ്യത്യസ്തനാവുകയാണ് സുമംഗൽ. മസാല റിപ്പബ്ലിക്, കനൽ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ സുമംഗൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. കിസ്മത്ത് ആണ് സുമംഗലിന്റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.

kismathമലപ്പുറം ജില്ലയിലെ പൊന്നാനി പശ്ചാത്തലമാകുന്ന കിസ്മത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പുതുമുഖം ഷാനവാസ് ബാവക്കുട്ടിയാണ്. രാജീവ് രവിയാണ് ചിത്രം നിർമ്മിക്കുന്നത്.

NO COMMENTS

LEAVE A REPLY