48 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഈ പരസ്യചിത്രത്തിന് കാന്‍സില്‍ പുരസ്കാരം

വിഷയം ലഭിച്ച് 48 മണിക്കൂറില്‍ ഒരു പരസ്യചിത്രം ചെയ്യുക. അത് കാന്‍സില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുക.  ഈ അംഗീകാരം നേടിയ പരസ്യചിത്രമാണിത്. കാന്‍സില്‍ നടന്ന ദ യങ് ലയണ്‍സ് കോമ്പറ്റീഷന്‍ നില്‍ യങ് ലയണ്‍ പുരസ്കാരവും ഈ പരസ്യചിത്രത്തിന് ലഭിച്ചു. ഫ്രഞ്ചുകാരായ ഗാട്ടിയര്‍ ഫേജ്, ജൂലിയന്‍ ബോന്‍ എന്നിവരാണ് റഫ്യൂജീസ് എന്ന പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.അഭയാത്ഥികളുടെ ജീവിതമാണ് ഇവര്‍ പകര്‍ത്തിയത്.

പരസ്യം നിര്‍മ്മിക്കാന്‍ നല്‍കിയ ഈ 48 മണിക്കൂറില്‍ ഇവര്‍ രണ്ടുപേരും ഉറങ്ങിയിട്ടില്ല. കാന്‍സിന്റെ പരിസരത്ത് വച്ച് തന്നെയാണ് ഇത് ചിത്രീകരിച്ചത്. വളരെ ക്ലോസ് ആയ ചില ഷോട്ടുകള്‍ കൊണ്ട് തന്നെ അഭയാര്‍ത്ഥികളുടെ ജീവിതം ഇവര്‍ ഈ 60 സെക്കന്റുകളില്‍ ഭംഗിയായി പറഞ്ഞു.

വീഡിയോ കാണാം

young-lions-france-hed-2016

NO COMMENTS

LEAVE A REPLY