ആ നായയെ കണ്ടെത്തി

 

കെട്ടിടത്തിന്റെ ടെറസ്സിൽ നിന്ന് താഴേക്കെറിഞ്ഞ നായയെ ജീവനോടെ കണ്ടെത്തി. ശ്രാവൺ കുമാർ കൃഷ്ണൻ എന്നയാളാണ് നായയെ കണ്ടെത്തിയതായി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.വലിച്ചെറിയപ്പെട്ട പെൺനായയുടെ കാലിന് ഒടിവുണ്ട്.ഇതിന് ചികിത്സ നൽകുമെന്നുും നായയ്ക്ക് ഭദ്ര എന്ന് പേരിട്ടതായും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.CmnlosQUcAAP7Ly

കെട്ടിടത്തിനു മുകളിൽ നിന്ന് നായയെ താഴേക്ക് എറിയുന്ന വീഡീയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.നായയോട് കടുംകൈ ചെയ്തവരെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ അവർ ചെന്നൈയിൽ മെഡിക്കൽ വിദ്യാർഥികളായ ഗൗതം സുദർശനും ആശിഷ് പാലുമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.ഇവർ നാട്ടിൽ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

തിരുനെൽവേലിയിലും കന്യാകുമാരിയിലുമാണ് ഇവരുടെ വീടുകൾ.ഇരുവരെയും വീട്ടുകാർ ചെന്നെയിലെത്തിക്കുമെന്നും എത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY