നാളെ സർക്കാർ ഡോക്ടർമാർ പണിമുടക്കും

0

 

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.ആലപ്പുഴ അരൂക്കുറ്റി സാമൂഹ്യ സേവന കേന്ദ്രത്തിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

രോഗി മരിച്ചതിനെത്തുടർന്ന് ഡോക്ടർ ആർ വി വരുണിനെ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കയ്യേറ്റം ചെയ്തിരുന്നു.ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ അർധരാത്രി മുതൽ അരൂക്കുറ്റി സാമൂഹിക സേവനകേന്ദ്രത്തിൽ ഡോക്ടർമാർ പണിമുടക്കിലായിരുന്നു.

ഡോക്ടറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാണ് കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നത്.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

youtube subcribe