Advertisement

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്കെതിരെ എഫ് ഐ ആർ

July 6, 2016
Google News 0 minutes Read
vellappally

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ ഐ ആർ റെജിസ്റ്റർ ചെയ്യുന്നത്.

മൈക്രോഫിനാൻസ് കേസിന്റെ ഭാഗമായി വെള്ളാപ്പള്ളി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസ്. എഫ്‌ ഐ ആർ റെജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

വെള്ളാപ്പള്ളിയെക്കൂടാതെ ഡോ. എംഎൻ സോമൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശൻ, സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ്. നജീബ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

മൈക്രോഫിനാൻസ് വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ അടുത്തിലെ പറഞ്ഞിരുന്നു. യുഡിഎഫുകാരായ ചില യോഗം ഭാരവാഹികളാണ് അഴിമതി നടത്തിയതെന്നും അഞ്ച് കോടി വരെ കൈക്കലാക്കിയവരുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിൽ തനിക്ക് ഉണ്ടായ വീഴ്ചയെപ്പറ്റിയും അദ്ദേഹം സമ്മതിച്ചിരുന്നു.

എൻഡിപി യോഗകത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനം വരെ പളിശക്കായിരുന്നു. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലൻലസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here