രാജ്യത്തെ ആദ്യത്തെ ഇന്‍സ്ട്രുമെന്റല്‍ ഫ്ളാഷ് മോബ് കൊച്ചിയില്‍. വീഡിയോ കാണാം

ഇന്ത്യയിലെ ആദ്യത്തെ ഇന്‍സ്ട്രുമെന്റല്‍ ഫ്ളാഷ് മോബ് കൊച്ചിയില്‍ നടന്നു. ഇടപ്പള്ളി ലുലു മാളാണ് രാജ്യത്തെ തന്നെ ആദ്യത്തെ ഇന്‍സ്ട്രുമെന്റല്‍ ഫ്ളാഷ് മോബിന് സാക്ഷിയായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. എന്തായാലും ഫ്ളാഷ് മോബിന്റെ ഡാന്‍സ് വേര്‍ഷന്‍ മാത്രം കണ്ട് പരിചയിച്ചവര്‍ക്ക് ഇത് ഒരു നവ്യാനുഭവമായി. അഭിജിത്ത് പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിമഷനേരം കൊണ്ട് പലയിടത്ത് നിന്നായി എത്തി റഹ്മാന്‍ സംഗീതത്തില്‍ പൊതിഞ്ഞ സംഗീത ഫ്ളാഷ് മോബ് ഒരുക്കിയത്. നടന്‍ ഫഹദ് ഫാസിലും പരിപാടി കാണാന്‍ എത്തിയിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here