”കന്യക,സുന്ദരി,12 വയസ്സ്…ഇവൾ വിൽപനയ്ക്ക്‌”

0
265

ലൈംഗിക അടിമകളെ വിൽക്കാൻ ഫെയ്‌സ്ബുക്കിനു പിന്നാലെ വാട്‌സ് ആപ്പിനെയും ടെലഗ്രാമിനെയും കൂട്ടുപിടിച്ച് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഐഎസ് ഭീകരത തുടരുന്നു.പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെപ്പോലും അടിമകളാക്കി വില്പന നടത്തി പണമുണ്ടാക്കാനാണ് ഐഎസിന്റെ ശ്രമം.

southlive%2F2016-07%2Fefd160fe-8f30-4c9c-a86f-7f5002167a01%2Fislamic-state-terrorists-use-whatsapp-telegram-to-sell-women-girls-as-sex-slavesമനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ഏറ്റവും പുതിയ പരസ്യവാചകം ഇങ്ങനെ ”കന്യക,സുന്ദരി,പ്രായം 12 വയസ്…അവളുടെ വില 12,500 ഡോളർ കടന്നിരിക്കുന്നു.ഉടൻ വിൽക്കപ്പെടും”അറബിയിലാണ് പരസ്യം. ഇത് അസോസിയേറ്റ് പ്രസിന് ഷെയർ ചെയ്ത് ലോകത്തെ അറിയിച്ചത് യസീദി സമുദായത്തിലെ ഒരു സാമൂഹിക പ്രവർത്തകനാണ്.ഇയാളുടെ ഭാര്യയെയും കുട്ടികളെയും ഭീകരർ ലൈംഗിക അടിമകളാക്കി മാറ്റിയിരുന്നു.

ലൈംഗിക അടിമകളെ ചൂഷണം ചെയ്തും വിൽപനയ്ക്ക് വച്ചും കൂടുതൽ പണമുണ്ടാക്കാനാണ് സംഘടനയുടെ ഇപ്പോഴത്തെ ശ്രമം.പെൺകുട്ടികളുടെ ഫോട്ടോകൾ പ്രചരിപ്പിച്ചാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്.അടിമകളെ രക്ഷപെടാൻ ശ്രമിക്കുന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കുകയാണ്.കഴിഞ്ഞ മാസമാണ് 18 വയസ്സുള്ള പെൺകുട്ടിയെ വിൽപനയ്ക്ക് വച്ചിരിക്കുന്നെന്ന പരസ്യം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. അബു ആസാദ് അൽമാനിയെന്ന ഭീകരനാണ് ഇത് പോസ്റ്റ് ചെയ്തിരുന്നത്.

NO COMMENTS

LEAVE A REPLY