ആ പരസ്യങ്ങൾ കുട്ടികളെ കാണിക്കരുതേ!!!

 
ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങൾ കുട്ടികളെ പ്രലോഭിപ്പിക്കുന്നതായും അവരിൽ വിശപ്പുണ്ടാക്കുന്നതായും കണ്ടെത്തൽ.ക്യാൻസർ റിസർച്ച് യുകെ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മധുരമുള്ളവയുടെയും മൊരിഞ്ഞ ആഹാരപദാർഥങ്ങളുടെയും ഫാസ്റ്റ് ഫുഡുകളുടെയും പരസ്യങ്ങൾ കാണുന്നത് പ്രൈമറി വിദ്യാർഥികളിൽ പ്രലോഭനമുണ്ടാക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

ചില പരസ്യങ്ങൾ കാണുമ്പോൾ കുട്ടികൾ ടിവി സ്‌ക്രീനിൽ നക്കുന്നത് ഇക്കാരണത്താലാണ്.കുട്ടികളിൽ ഭൂരിഭാഗവും പരസ്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്ന സത്യം മുതലെടുക്കുകയാണ് ജങ്ക് ഫുഡ് കമ്പനികൾ.പരസ്യങ്ങളുടെ പ്രത്യേക ട്യൂണുകളും അതിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളും കുട്ടികളെ ആകർഷിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE