ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ഒഴിവുണ്ട്!

transgenders

ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ തൊഴിൽ നൽകും. കൊച്ചി മെട്രോ ചരിത്രത്തിലേക്ക് വയ്ക്കുന്ന സുപ്രധാനമായ ഒരു ചുവട് വയ്പാണിത്. മെട്രോയുടെ ഹൗസ് കീപ്പിംഗ്, തിരക്ക് നിയന്ത്രണം, ഉപഭോക്തൃസേവനം എന്നീ മേഖലകളിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.. കുടുംബശ്രീ പ്രവർത്തകർക്കൊപ്പമാണ് ഇവരെയും നിയമിക്കുക. കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക.

മെട്രോ കസ്റ്റമേഴ്സുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കുടുംബശ്രീ വഴിയാണ് മെട്രോ ചെയ്യാനുദ്ദേശിക്കുന്നത്. സ്റ്റേഷന്റെ മെയിന്റനന്‍സും ക്ലീനിംങും എല്ലാം ഇതില്‍ ഉള്‍പ്പെടും.

NO COMMENTS

LEAVE A REPLY