മോദിജീ,ഇങ്ങനെയൊക്കെ വെള്ളം കുടിക്കാമോ!!!

 

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം നവരാത്രിക്കാലത്ത് കുടിവെള്ളത്തിനായി ചെലവാക്കിയത് 10 കോടി രൂപ. ജൻതാ കാ റിപ്പോർട്ടർ എന്ന മാധ്യമത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

കുടിവെള്ളവും പഴച്ചാറുകളും വാങ്ങാൻ വേണ്ടി മാത്രം ചെലവാക്കിയത് 10 കോടി 9 ലക്ഷത്തി ഇരുപത്തി എട്ടായിരത്തി നാല്പത്തിയഞ്ച് രൂപയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയിരിക്കുന്നത്.നവരാത്രി വ്രതം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലും മോദി സ്വാകരിച്ചത്. 2014ൽ നവരാത്രിക്കാലത്ത് അമേരിക്കൻ സന്ദർശനത്തിലായിരുന്ന മോദി ഒബാമ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതുമില്ല.

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങൾക്ക് സൗജന്യമായി കുടിവെള്ളം നൽകുമ്പോൾ മോദി സർക്കാർ വെള്ളത്തിനായി പണം ധൂർത്തടിക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE