മോഡി ഇന്ന് ആഫ്രിക്കൻ യാത്ര പുറപ്പെടും

0

അഞ്ച് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്‌ പുറപ്പെടും. മൊസാമ്പിക്, ദക്ഷിണാഫ്രിക്ക, താൻസാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് ഈ യാത്രയിൽ മോഡി സന്ദർശിക്കുക.

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക് സന്ദർശിക്കുന്നത് ഇതാധ്യമായാണ്. വ്യാഴാഴ്ച രാവിലെ മൊസാമ്പിക് പ്രസിഡന്റ് ഫിലിപ് ന്യൂസിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളിൽ ഇന്ത്യയും മൊസാമ്പിക്കും ഒപ്പുവെക്കും. മൊസാമ്പിക്കിൽ നിന്ന് പയറുവർഗ്ഗങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി, പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ – ദക്ഷിണാഫ്രിക്ക വ്യാവസായിക കൂടിക്കാഴ്ചയും നടക്കും. ദക്ഷിണാഫ്രിക്കയിൽ 1.2 മില്യൺ ഇന്ത്യക്കാരാണുള്ളത്.

Comments

comments

youtube subcribe