മദ്രാസ്, ബോംബൈ, കല്‍ക്കട്ട ഹൈക്കോടതികള്‍ ഇനി ഇല്ല

മദ്രാസ്, ബോംബൈ, കല്‍ക്കട്ട ഹൈക്കോടതികളുടെ പേരുകള്‍ മാറ്റുന്നു. ഇതിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ഈ നഗരങ്ങളുടെ ഇപ്പോഴത്തെ പേരിലാണ് ഇനിമുതല്‍ ഈ കോടതികള്‍ അറിയപ്പെടുക. മദ്രാസ് ഹൈക്കോടതി ചെന്നൈ ഹൈക്കോടതി എന്നും, ബോംബെ ഹൈക്കോടതി മുബൈ ഹൈക്കോടതിയായുമാണ് മാറുക. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ പുതിയ പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

നഗരത്തിന്റെ പേര് മാറിയിട്ട് കുറേകാലമായെങ്കിലും ഹൈക്കോടതികളുടെ പേര് അങ്ങനെ തന്നെ തുടരുകയായിരുന്നു.

NO COMMENTS

LEAVE A REPLY